പാലക്കാട് ; മണിക്കൂറുകളുടെ വ്യത്യാസത്തിൽ പാലക്കാട് ഇരട്ട കെലപാതകം നടന്നതിന് പിന്നാലെ ജില്ലയിൽ സുരക്ഷ ശക്തമാക്കി പോലീസ്. ഇരുചക്ര വാഹനങ്ങളിൽ ഉള്ള യാത്രയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തി. പുരുഷന്മാരെ ബൈക്കിന്റെ പിൻസീറ്റിൽ ഇരുത്തരുത് എന്നാണ് നിർദ്ദേശം. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം സ്ത്രീകളെയും കുട്ടികളെയും പിൻസീറ്റിൽ ഇരുത്താം.
പാലക്കാട് ജില്ലാ കളക്ടർ ഇത് സംബന്ധിച്ച് നിർദ്ദേശം പുറപ്പെടുവിച്ചു.ജില്ലയിൽ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല. പോപ്പുലർ ഫ്രണ്ട് , ആർ.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തടസപ്പടാനും സാധ്യത മുന്നിൽ കണ്ട് ഏപ്രിൽ 20 ന് വൈകീട്ട് ആറ് വരെ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്നൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠൻ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചു.
ആലപ്പുഴയിൽ നടന്നതിന് സമാനമായ രീതിയിലാണ് കഴിഞ്ഞ ദിവസം പാലക്കാടും കൊലപാതകം നടന്നത്. എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം നടക്കുമെന്ന് വിവരം ലഭിച്ചെങ്കിലും സംഘർഷ സാധ്യതയുള്ള പ്രധാന കേന്ദ്രങ്ങളിൽ പോലും പോലീസിന് സുരക്ഷ ഉറപ്പാക്കാനായില്ല. അതാണ് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകത്തിലേക്ക് നയിച്ചത്.
















Comments