തൃശൂർ: വെങ്ങിണിശ്ശേരിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് വടിവാൾ കണ്ടെത്തി. ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട കാറിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്.
അപകടത്തിന് പിന്നാലെ യാത്രക്കാർ ഓടി രക്ഷപ്പെട്ടത് ദുരൂഹത ഉണ്ടാക്കിയിട്ടുണ്ട്. നാല് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടതോടെ ഇവർ പിന്നാലെ വന്ന കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും മറ്റും കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത കണ്ടെത്തിയതോടെ സംഭവസ്ഥലത്ത് പോലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തുകയാണ്.
അതേസമയം കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംഭവം എൻഐഎ അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി സുധാകരൻ ആവശ്യപ്പെട്ടു. ഭീകരവാദികൾ അഴിഞ്ഞാടുന്ന കേരളത്തിൽ നിസ്സംഗത പാലിച്ച് തീവ്രവാദികൾക്ക് ഒത്താശ ചെയ്യുന്ന കേരള പോലീസ് ഇവിടേയും കുറ്റവാളികളെ സംരക്ഷിക്കും എന്നതിൽ സംശയമില്ല.അതിനാൽ സംഭവം എൻഐഎ അന്വേഷിക്കണമെന്ന് പി സുധാകരൻ ആവശ്യപ്പെട്ടു.
മലപ്പുറം രജിസ്‌ട്രേഷൻ കാർ എവിടേക്കാണ് ആയുധങ്ങളുമായി പോകുന്നത്,ആരായിരുന്നു അവരുടെ ലകഷ്യം, കൊലപാതകമായിരുന്നോ സ്‌ഫോടനമായിരുന്നോ എന്നെല്ലാം അറിയാൻ താൽപര്യമുണ്ടെന്ന് പി സുധാകരൻ വ്യക്തമാക്കി.
Comments