ന്യൂഡൽഹി : അതിർത്തിയിൽ വീണ്ടും ആക്രമണം നടത്താൻ ചൈന ലക്ഷ്യമിടുന്നതായി സൂചന. അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്കടുത്ത് ചൈന മൂന്ന് മൊബൈൽ ടവറുകൾ സ്ഥാപിച്ചു. ഹോട്ട് സ്പ്രിംഗുകൾക്കടുത്താണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം.
പാംഗോംഗ് തടാകത്തിന് മുകളിലൂടെ പാലം പണിതതിന് പിന്നാലെയാണ് പുതിയ തന്ത്രവുമായി ചൈന എത്തിയിരിക്കുന്നത്. അതിർത്തിയ്‌ക്കടുത്ത് ആട് മേയ്‌ക്കാൻ പോകുന്നവരാണ് ഈ വിവരം ആദ്യം അറിഞ്ഞത്. ഭാവിയിൽ ആക്രമണം നടത്താനുള്ള സജ്ജീകരണങ്ങളാണോ ചൈന ഒരുക്കുന്നത് എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കയറാൻ ചൈനീസ് പട്ടാളം ശ്രമം നടത്തിയിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം അതിനെ ശക്തമായി തടഞ്ഞു. 2020 ജൂണിലായിരുന്നു സംഭവം. 20 ഓളം ഇന്ത്യൻ സൈനികരാണ് സംഘർഷത്തിൽ വീരമൃത്യു വരിച്ചത്. അന്ന് മുതൽ ചൈനയുമായി അതിർത്തി തർക്കം നിലനിൽക്കുകയാണ്. ചൈനയുടെ അധിനിവേശം തടയാൻ ഇന്ത്യ-ചൈന അതിർത്തികളിൽ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
















Comments