ന്യൂഡൽഹി: ഹനുമാൻ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സംഘർഷമുണ്ടായ ഡൽഹിയിലെ ജഹാംഗീർ പുരിയിലെ അധികൃത കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നു. ഡൽഹി മുൻസിപ്പൽ കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇന്നും നാളെയുമായി ബുൾഡോസർ ഉപയോഗിച്ച് അനധികൃതമായി കയ്യേറിയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനാണ് തീരുമാനം. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ജഹാംഗീർപുരിയിലെ സി ബ്ലോക്കിലെ മസ്ജിദിന് സമീപമുള്ള കെട്ടിടങ്ങളാണ് അനധികൃതമാണെന്ന് കണ്ടെത്തിയത്. കയ്യേറ്റം ഒഴിപ്പിക്കൽ പദ്ധതിയ്‌ക്ക് മുൻസിപ്പൽ കോർപ്പറേഷൻ രൂപം നൽകിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി കുറഞ്ഞത് 400 പോലീസിനേയും ആവശ്യപ്പെട്ടിട്ടുണ്ട്. പിഡബ്ല്യൂസി, തദ്ദേശ സ്ഥാപനം, പോലീസ്, ആരോഗ്യവകുപ്പ്, ശുചിത്വ വകുപ്പ് എന്നിവർ സംയുക്തമായാണ് നടപടി.
പൊളിക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥർ ജഹാംഗീർപുരി പ്രദേശത്തെ തെരുവുകൾ വൃത്തിയാക്കി. ജഹാംഗീർപുരി കലാപത്തിൽ അറസ്റ്റിലായ പ്രതികളുടെ അനധികൃത കയ്യേറ്റങ്ങളും നിർമ്മാണങ്ങളും കണ്ടെത്തി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബിജെപി അദ്ധ്യക്ഷൻ ആദേശ് ഗുപ്ത നേരത്തെ നോർത്ത് സിവിൽ ബോഡി കമ്മീഷണർക്കും മേയർക്കും കത്തെഴുതിയിരുന്നു.
ഏപ്രിൽ 16 ന് ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ശോഭാ യാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകൾ ആക്രമണം നടത്തുകയായിരുന്നു. ഹനുമാൻ ജയന്തി ഘോഷയാത്ര മസ്ജിദിന് സമീപത്ത് കൂടി പോയതാണ് ആക്രമണത്തിന് കാരണം. ഘോഷയാത്രയിൽ പങ്കെടുത്ത മുഴുവൻ പേരെയും കൊല്ലാനായിരുന്നു അക്രമികളുടെ തീരുമാനം. കേസിലെ മുഖ്യപ്രതികളായ അൻസാറും അസ്ലമും ഉൾപ്പെടെ 40 പേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments