ദുബായ്: റംസാനിൽ സഹായ ഹസ്തവുമായി ഇത്തവണയും മലയാളി ആർട്സ് ആൻഡ് സ്പോർട്സ് കൾചറൽ സെന്റർ രംഗത്തെത്തി. തൊഴിലാളികൾ, സന്ദർശക വിസയിലുള്ളവർ തുടങ്ങിയവർക്കാണ് ഇത്തവണ മാസ്‌കയുടെ സഹായഹസ്തമെത്തിച്ചത്. ദുബായ്, ഷാർജ, അജ്മാൻ തുടങ്ങിയ എമിറേറ്റുകളിലെ മുന്നോറോളം പേർക്ക് അവരുടെ താമസ കേന്ദ്രങ്ങളിലെത്തിയാണ് ഭക്ഷണവിതരണം നടത്തുന്നത്.
യുഎഇയിലെ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഇഫ്താർ ഭക്ഷണവിതരണം നടത്തുന്നതെന്ന് മാസ്‌ക ഭാരവാഹികൾ അറിയിച്ചു. കൊറോണ ഏറ്റവും രൂക്ഷമായി ആളുകൾ പ്രതിസന്ധിയിലായ സമയത്ത് 2020 ലാണ് മാസ്‌ക ഭക്ഷണ വിതരണം ആരംഭിച്ചിരുന്നത്.
Comments