തിരുവനന്തപുരം: മുന്നണിമാറ്റം അജണ്ടയിലില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. യുഡിഎഫ് വളരെ ശക്തമാണ്. മുന്നണി ദുർബലമെന്ന തോന്നൽ ആർക്കും വേണ്ട. എന്നാൽ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കേണ്ട ഒരു സാഹചര്യമാണ് നിലവിൽ ഉള്ളത്. ന്യൂനപക്ഷ വർഗീയത വളർത്തുന്ന പാർട്ടികൾ പല പേരുകളിൽ വന്നിട്ടുണ്ട്. ലീഗിന്റെ പ്രചാരണത്തിലൂടെ അതിനെല്ലാം തകർക്കാൻ സാധിച്ചിട്ടുണ്ട്. ന്യൂനപക്ഷ വർഗീയത ഉയർത്തുന്നവർ ലീഗിന്റെ ശത്രുക്കളാണ്.
അത്തരം ശക്തികളുടെ രംഗപ്രവേശം താൽക്കാലിക പ്രതിഭാസം മാത്രമാണ്. മുന്നണി മാറ്റം ലീഗിന്റെ അജണ്ടയിൽ ഇല്ല. അത്തരമൊരു ചർച്ചയേ ഇല്ല. നിലവിൽ ഒരു മുന്നണിയിൽ ശക്തമായി നിൽക്കുന്ന പാർട്ടിയാണ് ലീഗ്. വർഗീയതയെ ചെറുക്കുന്നതിൽ ആരുമായും സഹകരിക്കാൻ തയ്യാറാണ്. ബിജെപിയെ ചെറുക്കാൻ ഒന്നിക്കുമ്പോൾ സിപിഎമ്മും കോൺഗ്രസും ലീഗും എല്ലാം വേണ്ടി വരും. വിശാല അടിസ്ഥാനത്തിൽ ചിന്തിക്കുകയാണെങ്കിൽ കേരളത്തിൽ മാത്രം നിന്ന് തിരിയരുത്. വർഗീയ ചേരിതിരിവിന് തടയിടാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
















Comments