ന്യൂഡൽഹി: ഹനുമാൻ ജയന്തി ആഘോഷത്തിനിടെ അക്രമം ഉണ്ടായ
ജഹാംഗീർപുരിയിലെ സി ബ്ലോക്ക് ചോർ കോളനിയെന്നാണ് അറിയപ്പെടുന്നത്. ഓട്ടോറിക്ഷാ ഡ്രൈവർമാർ ഇവിടെക്ക് ഓട്ടംവരില്ലെന്നും ചോർ കോളനിയിലെക്ക് പോകില്ലെന്ന മറുപടിയാണ് ലഭിക്കുകയെന്നും ജഹാംഗീർപുരി നിവാസികൾ പറഞ്ഞു.
ജഹാംഗീർപുരി സി ബ്ലോക്കിലെ ജനങ്ങൾ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത താമസക്കാരാണെന്നും തട്ടിപ്പറിയും ഗുണ്ടായിസവും കാണിക്കുമെന്നും അവർ പറഞ്ഞു. അതിനാൽ ഇവരുടെ നിയമവിരുദ്ധമായ കയ്യേറ്റങ്ങൾ പൊളിച്ചുനീക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അതേസമയം, കയ്യേറ്റ വിരുദ്ധ നീക്കം ആവശ്യമില്ലെന്ന് പറഞ്ഞ് പ്രദേശത്തെ മറ്റുചിലരും രംഗത്ത് എത്തിയിട്ടുണ്ട്. നഗരത്തിലെ ക്രമസമാധാനപാലനത്തിനായി ജഹാംഗീർപുരി മേഖലയിൽ വ്യാപകമായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ക്രമസമാധാനം നിലനിർത്തുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി ഡിസിപി നോർത്ത് വെസ്റ്റ് ഉഷാ രംഗ്നാനി പ്രഖ്യാപിച്ച കയ്യേറ്റ വിരുദ്ധ ഡ്രൈവിന് മുന്നോടിയായി ജഹാംഗീർപുരി പ്രദേശത്ത് ഇന്ന് രാവിലെ പരിശോധന നടത്തി.ഡൽഹി പോലീസും സിഎപിഎഫും രാവിലെ ഫ്‌ളാഗ് മാർച്ച് നടത്തി.
















Comments