ജോർജ്ജിയ: ജയിലിനുള്ളിൽ ഹലാൽ ഭക്ഷണം നൽകുന്നില്ലെന്ന പരാതിയുമായി തടവുകാൻ രംഗത്ത്. റംസാൻ മാസം ആയതിനാൽ നോമ്പ് അനുഷ്ഠിക്കുന്ന തനിക്ക് നോമ്പുതുറയ്‌ക്ക് ഹലാൽ ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് പരാതി. യുഎസിലെ ജോർജിയയിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന നോർമാൻ സിമ്മൻസ് ആണ് പരാതിയുമായി എത്തിയിരിക്കുന്നത്.
ജോർജ്ജിയയിലെ ഡികാബ് കൗണ്ടി ജയിലിനെതിരെയാണ് പരാതി. റംസാൻ മാസം തുടങ്ങിയത് മുതൽ ഹലാൽ ഭക്ഷണം വേണമെന്ന് ഇദ്ദേഹം ജയിൽ അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അധികൃതർ ഇതുവരെ ഇതിന് തയ്യാറായിട്ടില്ല. ജയിലിൽ നോമ്പെടുക്കുന്ന താൻ പലദിവസങ്ങളിലും മുഴു പട്ടിണിയാണെന്നും ശരീരഭാരം വല്ലാതെ കുറഞ്ഞുവെന്നും യുവാവ് പറയുന്നു.
നോർമാൻ സിമ്മൻസിന്റെ പേരിൽ കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷനാണ് പരാതി നൽകിയത്. ജയിലിൽ ക്ലോക്കുകൾ ഇല്ലാത്തതിനെതിരേയും അദ്ദേഹം പരാതി ഉന്നയിച്ചിട്ടുണ്ട്. ഉപവാസം എപ്പോൾ ആരംഭിക്കണമെന്നും അവസാനിപ്പിക്കണമെന്നും അറിയാൻ സാധിക്കുന്നില്ലെന്നാണ് നോർമ്മാൻ പറഞ്ഞത്.
Comments