തിരുവനന്തപുരം : തലസ്ഥാനഗരിയിലെ മാഫിയാ വിളയാട്ടത്തിന് അന്ത്യമില്ല. ശ്രീകാര്യത്ത് കഞ്ചാവ് മാഫിയ സംഘം സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും മർദ്ദിച്ചു. കുറ്റിച്ചൽ ബ്രാഞ്ച് സെക്രട്ടറി അനിൽ കുമാറിനാണ് മർദ്ദനം ഏറ്റത്. പരിക്കേറ്റ അനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചംഗ സംഘമാണ് അനിൽ കുമാറിനെ ആക്രമിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. വീടിന് സമീപത്തിരുന്ന സംഘം കഞ്ചാവ് ഉപയോഗിക്കുന്നത് അനിൽ കുമാർ ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് ആക്രമണം ഉണ്ടായിരുന്നത്. റോഡിൽ കിടന്നിരുന്ന കല്ല് എടുത്ത് പ്രതികൾ അനിൽ കുമാറിന്റെ തലയ്‌ക്ക് അടിക്കുകയായിരുന്നു. ശേഷം പ്രതികൾ രക്ഷപ്പെട്ടു.
പ്രദേശവാസികൾ ചേർന്നാണ് അനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ശ്രീകാര്യം പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
















Comments