കൊച്ചി: മെട്രോയിൽ 75 വയസ്സ് കഴിഞ്ഞവർക്കും കൂടെ യാത്ര ചെയ്യുന്ന ഒരാൾക്കും 50 ശതമാനം സൗജന്യനിരക്കിൽ യാത്ര ചെയ്യാം. മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമർ കെയർ സെന്ററിൽ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാൽ ടിക്കറ്റ് നിരക്കിന്റെ പകുതി നൽകിയാൽ മതിയെന്ന് മെട്രോ അധികൃതർ അറിയിച്ചു.
നാളെ മുതൽ സൗജന്യം പ്രാബല്യത്തിൽ വരും. പ്രായമായവർക്കായി മെട്രോയിൽ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലിഫ്റ്റും എസ്കലേറ്ററും സദാസമയവും ലഭ്യമാണ്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി എല്ലാ സ്റ്റേഷനുകളിലും വീൽചെയറും ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, കൊറോണ പോരാളികൾക്കും വിദ്യാർത്ഥികൾക്കുമുള്ള സൗജന്യ നിരക്കും നടപ്പിലാക്കിയിട്ടുണ്ട്. പാസ് എടുത്ത് യാത്ര ചെയ്യുന്ന കൊറോണ പോരാളികൾക്ക് 50 ശതമാനം സൗജന്യ നിരക്കാണ്. നിശ്ചിത സമയത്ത് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കാണ് സൗജന്യ നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Comments