ഭോപ്പാൽ : രാമനവമി ദിനത്തിൽ ഖാർഗോണിൽ ഉണ്ടായ സംഘർഷത്തിനിടെ പോലീസുകാരന് നേർക്ക് വെടിയുതിർത്ത അക്രമിയെ തിരിച്ചറിഞ്ഞതായി മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഇയാളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. ഖാർഗോൺ എസ്പി സിദ്ധാർത്ഥ് ചൗധരിയ്‌ക്കാണ് സംഘർഷത്തിനിടെ വെടിയേറ്റത്.
രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം നടത്തിയ മുഴുവൻ ആളുകളെയും ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടിയിട്ടുണ്ട്. ദൃശ്യങ്ങളിൽ നിന്നും എസ്പിയ്‌ക്ക് നേരെ വെടിയുതിർത്ത അക്രമിയെയും തിരിച്ചറിഞ്ഞു. മെഹ്‌സീൻ എന്ന് അറിയപ്പെടുന്ന വാസിം ആണ് എസ്പിയെ ആക്രമിച്ചത്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും നരോത്തം മിശ്ര വ്യക്തമാക്കി.
സംഭവത്തിൽ ഇതുവരെ 154 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പ്രധാനികളായ നവാസ്, മൊഹ്‌സീൻ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇവർക്കെതിരെ നിലവിൽ രാജ്യസുരക്ഷാ നിയമം ഏർപ്പെടുത്തിയിട്ടുണ്ട്. നവാസിനെതിരെ എട്ട് കേസുകളും, മൊഹ്‌സീനെതിരെ 10 കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments