ബംഗളൂരു ; കർണാടകയിലെ കലാപകാരികൾക്ക് താക്കീതുമായി ബിജെപി സർക്കാർ. നിയമം കയ്യിലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. വടക്കൻ സംസ്ഥാനങ്ങളെപ്പോലെ അക്രമികൾക്കെതിരെ ബുൾഡോസർ ഉപയോഗിക്കാനും കർണാട സർക്കാർ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമം കൈയ്യിലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. അവരോട് സർക്കാർ ഒരിക്കലും ക്ഷമിക്കില്ല. വേണ്ടിവന്നാൽ കലാപകാരികൾക്കെതിരെ കർണാടക സർക്കാരും ബുൾഡോസർ ഇറക്കും. മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ കലാപങ്ങൾക്കെതിരെ ബിജെപി ഭരണ സംസ്ഥാനങ്ങൾ ശക്തമായ നടപടിയാണ് എടുക്കുന്നത്. യുപി അസം എന്നീ സംസ്ഥാനങ്ങളിൽ ആരംഭിച്ച ബുൾഡോസർ പ്രയോഗം മദ്ധ്യപ്രദേശിലും ഡൽഹിയിലും എത്തിക്കഴിഞ്ഞു. കലാപകാരികളുടെ വീടും അനധികൃത നിർമ്മാണങ്ങളുമാണ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് കളയുന്നത്.
















Comments