ന്യൂഡൽഹി: ചൈനയെ മാത്രം ലക്ഷ്യമിട്ട് സമുദ്രസുരക്ഷയിലും രഹസ്യാന്വേഷണ വിവരകൈമാറ്റത്തിലും ഇന്ത്യ-അമേരിക്ക പ്രതിരോധ ധാരണയായി. ഇന്തോ-പസഫിക് മേഖലയെ മുൻനിർത്തിയുള്ള പ്രതിരോധ തന്ത്രത്തിൽ ബഹിരാകാശ, സൈബർ, ആർട്ടിഫീഷ്യൽ ഇന്റലിജൻസ് മേഖലകളെ കോർത്തിണക്കിയാണ് സഹകരണം ശക്തമാക്കുന്നത്.
ഇരുരാജ്യങ്ങൾക്കും പ്രതിരോധ രംഗത്തെ സഹകരണത്തിൽ പൂർണ്ണമായി തങ്ങളുടെ താൽപ്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. സമുദ്രസുരക്ഷയെ മുൻനിർത്തി വിശാലമായ സഖ്യമാണ് രൂപപ്പെട്ടിരിക്കുന്നത്. നാവിക-വ്യോമസേന സഹകരണം നിലവിലുണ്ട്. ഒപ്പം ഉപഗ്രഹ-സൈബർ സുരക്ഷകൂടി ചേരുന്നതോടെ പരസ്പരം വിവരങ്ങൾ കൈമാറുന്നതിന്റേയും സുരക്ഷയുടേയും രംഗത്ത് കാര്യമായ പുരോഗതിയാണ് കൈവരുന്നത്.
ഇന്ത്യ-അമേരിക്ക നാവിക സേനകൾ പതിവായി നടത്താറുള്ള മലബാർ നാവിക പരിശീലനം ഏറെ പ്രശസ്തമാണ്. കഴിഞ്ഞവർഷം മുതൽ ക്വാഡ് സഖ്യത്തിലെ മറ്റ് പങ്കാളികളായ ഓസ്‌ട്രേലിയയും ജപ്പാനും എത്തിയതോടെ കൂടുതൽ കരുത്ത് പകർന്നിരിക്കുകയാണ്. മേഖലയിൽ ചൈനയുടെ നിരന്തരമായ പ്രകോപനങ്ങളും ചെറുരാജ്യങ്ങൾക്ക് മേലുള്ള അധിനിവേശത്തേയും ശക്തമായി പ്രതിരോധിക്കുക തന്നെയാണ് പ്രധാന ലക്ഷ്യം.
Comments