തൃശൂർ: നായ കുറുകെ ചാടി കാൽ ഒടിഞ്ഞ ബൈക്ക് യാത്രക്കാരന് ഗ്രാമപഞ്ചായത്ത് നഷ്ടപരിഹാരം നൽകണമെന്ന് സിരിജഗൻ കമ്മിറ്റി ഉത്തരവിട്ടു. 4,47,947 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്. മണലൂർ സ്വദേശി സണ്ണിക്കാണ് അന്തിക്കാട് ഗ്രാമപഞ്ചായത്ത് നഷ്ടപരിഹാരം നൽകേണ്ടത്.
അന്തിക്കാട് ആലിനടത്തു വെച്ചാണ് സണ്ണിക്ക് അപകടം സംഭവിച്ചത്. അപകടത്തിൽ ഇയാളുടെ കാൽ ഒടിഞ്ഞിരുന്നു. ഇതേ തുടർന്ന് പത്ത് മാസത്തോളം വിശ്രമിക്കേണ്ടി വന്നിരുന്നു.
സണ്ണിക്ക് പൂർണ്ണാരോഗ്യം ഇതുവരെ വീണ്ടുകിട്ടിയിട്ടില്ല. ഇതു പരിഗണിച്ചാണ് കമ്മിറ്റിയുടെ ഉത്തരവ് തെരുവു നായ്‌ക്കളുടെ ഉത്തരവാദിത്വം പഞ്ചായത്തിനാണെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
തെരുവുനായ അക്രമണത്തെ തുടർന്നുണ്ടാവുന്ന അപകട നഷ്ടപരിഹാരത്തിനായി സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി രൂപീകരിച്ചത്. തെരുവുനായ ശല്യം മൂല്യമുണ്ടായ അപകട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകളാണ് സിരിജഗൻ കമ്മിറ്റിയ്‌ക്ക് മുമ്പാകെ വരുന്നത്.
















Comments