കേപ്ടൗൺ:ചൈനയുമായി ചേർന്ന് പ്രവർത്തിക്കേണ്ടത് അനിവാര്യമായിരിക്കുന്നുവെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്താ ആർഡേൺ. എന്നാൽ പ്രതിരോധ രംഗത്ത് സോളമൻ ദ്വീപിനെ സൈനിക താവളമാക്കുവാൻ ചൈന നടത്തുന്ന ശ്രമം ആശങ്കയുളവാക്കുന്ന താണെന്നും ആർഡേൺ പറഞ്ഞു.
വാണിജ്യവ്യാപാര പങ്കാളിയെന്ന നിലയിൽ ഏറെ വേഗതയിലും സ്ഥിരതയിലും പ്രവർത്തിക്കുന്ന രാജ്യമാണ് ചൈന. ന്യൂസിലാന്റിന്റെ താൽപ്പര്യങ്ങൾക്ക് ക്ഷതമേൽക്കാത്തിടത്തോളം ചൈന നല്ല പങ്കാളിയാണെന്നും ആർഡേൺ വ്യക്തമാക്കി.
ചൈനയുമായി സ്വാഭാവികമായ പങ്കാളിത്തമാണ് ന്യൂസിലാന്റ് ആഗ്രഹിക്കുന്നത്. കൊറോണകാലത്തിന് മുമ്പും അത് തുടർന്നിരുന്നു. അന്താരാഷ്‌ട്രതലത്തിലെ നിരവധി സംഭവ വികാസങ്ങൾ ന്യൂസിലാന്റ് നിരീക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും വ്യാപാര-വാണിജ്യ-വിദ്യാഭ്യാസ മേഖലകളിലെ സ്വാഭാവിക ബന്ധം തുടരുന്നതിൽ അപാകത കാണുന്നില്ല. നിലവിലെ നയതന്ത്രബന്ധം തുടരുകയാണെന്നും ജസീന്ത ആർഡേൺ ചൂണ്ടിക്കാട്ടി.
ഇതിനിടെ പ്രതിരോധ കരാറുകളുമായി ബന്ധപ്പെട്ട് ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്. സോളമൻ ദ്വീപുമായി ബന്ധപ്പെട്ടവിഷയത്തിൽ ചൈനയുടെ താൽപ്പര്യം വേറിട്ടതാണെന്ന് തിരിച്ചറിയുന്നു. അന്താരാഷ്‌ട്ര സമൂഹം നൽകിയ മുന്നറിയിപ്പിനെ ഗൗരവ പൂർവ്വം കണക്കിലെടുത്തിട്ടുണ്ട്. സോളമൻ ദ്വീപിൽ സൈനിക താവളം ഉറപ്പിക്കാനുള്ള സാദ്ധ്യത ആശങ്കയുണ്ടാക്കുന്നതാണെന്നും ആർഡേൺ വ്യക്തമാക്കി.
















Comments