ഗാന്ധിനഗർ: ആദ്യമായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ദ്വിദിന സന്ദർശനത്തിന് വേദിയായി ഗുജറാത്തും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോടൊപ്പം സബർമതി ആശ്രമത്തിലെത്തിയ ബോറിസ് ജോൺസൺ തൊട്ടുപിന്നാലെ പഞ്ച്മഹലിലെ ജെസിബി ഫാക്ടറിയിലും സന്ദർശനം നടത്തി.
#WATCH UK PM Boris Johnson along with Gujarat CM Bhupendra Patel visits JCB factory at Halol GIDC, Panchmahal in Gujarat
(Source: UK Pool) pic.twitter.com/Wki9PKAsDA
— ANI (@ANI) April 21, 2022
വഡോദരയ്‌ക്ക് സമീപം പഞ്ച്മഹലിലെ വ്യാവസായിക നഗരമായ ഹലോളിലാണ് പുതിയ ജെസിബി ഫാക്ടറി സ്ഥിതിചെയ്യുന്നത്. ഇവിടെയെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി നിർമാണം പൂർത്തിയായ ഒരു ബുൾഡോസറിൽ ചാടികയറി, മാദ്ധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. സമീപകാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട ഫാക്ടറിയിലെ ജീവനക്കാരോടും ബോറിസ് ജോൺസൺ ആശയവിനിമയം നടത്തി. ബ്രിട്ടീഷ് കമ്പനിയാണ് ജെസിബി എന്ന പ്രത്യേകതയുമുണ്ട്.
ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബോറിസ് ജോൺസൺ ശതകോടീശ്വരനും പ്രമുഖ വ്യവസായിയുമായ ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ അഹമ്മദാബാദിൽ പറന്നിറങ്ങിയ ബ്രിട്ടീഷ് പ്രധാനമന്ത്രി നേരെ സബർമതി ആശ്രമത്തിലേക്കായിരുന്നു പോയത്. മഹാത്മഗാന്ധിയുടെ ചിത്രങ്ങൾ സന്ദർശിച്ച അദ്ദേഹം ചർക്കയിൽ നൂൽ നൂൽക്കുകയും ചെയ്തിരുന്നു. ആദ്യമായി ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിയായ ബോറിസ് ജോൺസൺ നാളെ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. നിർണായക യോഗത്തിൽ യുക്രെയ്ൻ വിഷയം ഉൾപ്പെടെ ചർച്ചയായേക്കും.
Comments