ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ അനധികൃതമായി പശു ഇറച്ചി വിൽക്കുന്ന അറവുശാലയ്‌ക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടന. കടയുടമയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനാ പ്രവർത്തകർ കടയ്‌ക്ക് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി. ഡെറാഡൂണിലെ മജ്രി ഗ്രാന്റ് പ്രദേശത്താണ് സംഭവം.
ഇറച്ചി വിൽപ്പനക്കാരൻ കബടിയ്‌ക്കെതിരെയാണ് ഹിന്ദുക്കൾ പ്രതിഷേധവുമായി തടിച്ച് കൂടിയത്. വിൽപ്പന നിരോധിച്ചിട്ടും കബടി രഹസ്യമായി പശു ഇറച്ചി വിറ്റിരുന്നു. ഇത് അറിഞ്ഞതോടെയാണ് ഹിന്ദു സംഘടനാ പ്രവർത്തകർ രംഗത്ത് എത്തിയത്.
പ്രതിഷേധക്കാരെ കബടി ആക്രമിക്കാൻ ശ്രമിച്ചു. സംഘർഷത്തിലാണ് ഇത് കലാശിച്ചത്. തുടർന്ന് വിവരം അറിഞ്ഞെത്തിയ പോലീസ് ആണ് പ്രശ്‌നം പരിഹരിച്ചത്. ഹിന്ദു സംഘടനാ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം കബടിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ പരിക്കേറ്റ കബടി നിലവിൽ പോലീസ് സ്‌റ്റേഷനിൽ ആണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു.
















Comments