കൊച്ചി: പുതിയ ഉത്തരവ് പ്രകാരം ഇനിമുതൽ ഹൈക്കോടതിയുടെയും ജഡ്ജിമാരുടെയും സുരക്ഷ പൂർണമായും സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനായിരിക്കും. ഇതോടെ കേരള ഹൈക്കോടതിയിലും ജഡ്ജിമാരുടെ ഔദ്യോഗിക വസതികളിലും ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ലോക്കൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള മറ്റ് സേനാ വിഭാഗങ്ങളെ പിൻവലിക്കും.
ലോക്കൽ പോലീസ്, ഐ.ആർ.ബറ്റാലിയൻ, ആർ.ആർ.എഫ് എന്നിങ്ങനെ നിരവധി സേനാവിഭാഗങ്ങളെയാണ് ഹൈക്കോടതിയുടേയും ജഡ്ജിമാരുടേയും സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. സുരക്ഷ ഒറ്റകുടക്കീഴിൽ കൊണ്ടുവരണമെന്നുള്ള ഡിജിപിയുടെ ശുപാർശയിലാണ് ഈ നടപടി. ഇതിനായി എസ്.ഐ.എസ്.എഫിന്റെ 195 തസ്തികൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.
Comments