പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്. ആക്രമണം നടത്താൻ ഉപയോഗിച്ച വാഹനങ്ങളിൽ ഒന്ന് കണ്ടെത്തിയതായും സൂചനയുണ്ട്.
ആയുധങ്ങൾ കൊണ്ടുവന്ന ഓട്ടോറിക്ഷയാണ് പോലീസ് പിടികൂടിയത്. ഇത് തമിഴ്‌നാട്ടിലേക്ക് പൊളിച്ച് മാറ്റാൻ കൊണ്ട് പോകുന്നതിനിടെയാണ് കണ്ടെത്തിയത്. എന്നാൽ പട്ടാപ്പകൽ കൊല നടത്തിയ കേസിലെ മുഖ്യ പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
കേസിൽ 16 ഓളം പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിൽ 10 പേർ കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ടിട്ടുണ്ട്. മുഖ്യപ്രതികളെ സഹായിക്കാനെത്തിയ നാല് പേരെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട് പേരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട ദിവസം ജില്ലാ ആശുപത്രി മോർച്ചറിയുടെ പിന്നിൽ നടന്ന ഗൂഢാലോചനയിൽ ഇവർ ഉൾപ്പെട്ടിരുന്നു.
















Comments