വിമാനയാത്രയ്‌ക്കിടെ സഹയാത്രികന്റെ മുഖം ഇടിച്ച് പഞ്ചറാക്കി മുൻ ലോക ഹെവി വെയ്റ്റ് ചാംപ്യൻ മൈക്ക് ടൈസൺ. സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ഫ്‌ലോറിഡയിലേക്ക് പോകുന്ന ഡെറ്റ് ബ്ലൂ എയർലൈനിലാണ് സംഭവം. മൈക്ക് ടൈസണെ കണ്ടതിന്റെ സന്തോഷത്തിൽ സംസാരിക്കാൻ എത്തിയതായിരുന്നു യുവാവ്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സംസാരിക്കാൻ എത്തിയ സഹയാത്രികനോട് മൈക്ക് ടൈസൺ ആദ്യം നന്നായി പെരുമാറി. എന്നാൽ ഇയാൾ വീണ്ടും സംസാരിക്കാൻ തുടങ്ങുകയും ശല്യപ്പെടുത്തുകയും ചെയ്തതോടയാണ് മൈക്ക് ടൈസൺ പ്രതികരിച്ചത് എന്ന് ആളുകൾ പറയുന്നു.
Imagine being dumb enough to provoke Mike Tyson in the close proximity of a plane during a 3 hour flight😂😭🤦🏽♂️ pic.twitter.com/T3IBuB7lor
— 🛸🐐Ziggy B🐐🛸 (@therealziggyb23) April 21, 2022
മൈക്ക് ടൈസൺ ആക്രമിച്ച യുവാവിന്റെ മുഖത്ത് നിന്ന് ചോരയൊലിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇയാൾക്ക് വിമാന ജീവനക്കാർ പ്രഥമ ശുശ്രൂഷ നൽകി.
മൈക്ക് ടൈസൺ പരസ്യമായി അടികൂടുകയും മറ്റുള്ളവരെ ആക്രമിക്കുകയും ചെയ്ത സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
















Comments