ന്യൂഡൽഹി : ഇന്ത്യയിൽ ഇസ്ലാമോഫോബിയ ഉണ്ടെന്നും മോദി സർക്കാരിനോട് ഇക്കാര്യം ചോദിക്കണമെന്നും ബോറിസ് ജോൺസണോട് ആവശ്യപ്പെട്ട ബ്രിട്ടീഷ് എം പി നാസ് ഷായ്‌ക്ക് തക്ക മറുപടി നൽകി ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി.
ഇന്ത്യൻ സന്ദർശന വേളയിൽ ഈ വിഷയം ഉന്നയിക്കാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനോട് നാസ് ആവശ്യപ്പെട്ടിരുന്നത് . ഇന്ത്യയിൽ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർക്കുകയാണെന്നും , ഹിജാബ് ധരിക്കാൻ അനുവദിക്കുന്നില്ലെന്നുമൊക്കെ നാസ് ട്വീറ്റിൽ പറഞ്ഞിരുന്നു . എന്നാൽ മുൻവിധിയുള്ള അജണ്ട ഉപയോഗിച്ച് ഇന്ത്യാ ഫോബിയയെ ഇസ്ലാമോഫോബിയയിലേക്ക് മാറ്റരുതെന്ന് അബ്ബാസ് നഖ്‌വി പറഞ്ഞു.
ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാ പൗരന്മാരും ഇന്ത്യയിൽ സുരക്ഷിതരാണ്. സഹവർത്തിത്വം ഞങ്ങളുടെ പ്രതിബദ്ധതയും ഉൾക്കൊള്ളൽ ഞങ്ങളുടെ സംസ്കാരവുമാണ്. ക്ലാസ് മുറികളിൽ ശിരോവസ്ത്രം നിരോധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് കർണാടകയിലെ കോടതിയും ശരിവച്ചതായും നാസ് ഷാ തന്റെ ട്വീറ്റിൽ പറഞ്ഞിരുന്നു .
മന്ത്രി നഖ്‌വിയെ കൂടാതെ, ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ലയും നാസ് ഷായുടെ ട്വീറ്റിനെ എതിർത്ത് രംഗത്ത് വന്നിരുന്നു. ഒരു ഇന്ത്യൻ മുസ്ലീം ആയതിൽ അഭിമാനിക്കുന്നു., മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനിക്കുന്നുവെന്നും ഷെഹ്‌സാദ് പറഞ്ഞു.
Comments