ഇടുക്കി: രാമക്കൽമേട്ടിൽ ചന്ദനം മോഷ്ടിക്കപ്പെട്ടതായി പരാതി. സ്വകാര്യ വ്യക്തികളുടെ ഏലത്തോട്ടത്തിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് വിവരം. 15 ചന്ദന മരങ്ങളാണ് ഇവിടെ നിന്നും മുറിച്ചുകടത്തിയത്.
രാമക്കൽമേട് സ്വദേശിയായ പല്ലാട്ട് രാഹുൽ, സഹോദരൻ രാഗി എന്നിവരുടെ കൃഷിയിടത്തിൽ നിന്നാണ് ചന്ദനം മോഷ്ടിക്കപ്പെട്ടത്. കൃഷിയിടത്തിലെ ചെറിയ മരങ്ങൾ വെട്ടി നശിപ്പിക്കുകയും അഞ്ചെണ്ണം കടത്തിക്കൊണ്ടു പോകുകയും ചെയ്തുവെന്നാണ് വിവരം. ചന്ദനം മുറിച്ചു കടത്തുന്നതിനിടെ കൃഷിയിടത്തിലെ ഏലവും നശിപ്പിച്ചിട്ടുണ്ട്.
35 സെന്റീമീറ്ററോളം വണ്ണമുണ്ടായിരുന്ന മരങ്ങളാണ് മുറിച്ചത്. മോഷണം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഉടമകൾ വിവരമറിഞ്ഞത്. ഏകദേശം ഒരാഴ്ച മുമ്പായിരുന്നു മോഷണം നടന്നതെന്ന് പരാതിക്കാർ പറയുന്നു. കൃഷിയിടത്തിന്റെ ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം പോലീസ് കേസെടുത്തു. സംഭവത്തിൽ വനം വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















Comments