ഹൈദരാബാദ് : തെലങ്കാനയിൽ പ്രണയം നിരസിച്ച ഹിന്ദു പെൺകുട്ടിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഹനാംകൊണ്ട സ്വദേശിനിയായ അനുഷയാണ് കൊല്ലപ്പെട്ടത്. പ്രതി അസ്ഹറിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
അനുഷയും അസ്ഹറും തമ്മിൽ രണ്ട് വർഷം മുൻപ് പ്രണയത്തിൽ ആയിരുന്നു. എന്നാൽ സ്വഭാവം ശരിയല്ലെന്ന് മനസ്സിലായതോടെ ഒരു വർഷത്തിന് ശേഷം പെൺകുട്ടി ബന്ധത്തിൽ നിന്നും പിന്മാറി. എംസിഎ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. അസ്ഹറുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ പെൺകുട്ടി ഹൈദരാബാദിലെ ഒരു ഐടി സ്ഥാപനത്തിൽ ജോലിയ്‌ക്ക് പ്രവേശിക്കുകയായിരുന്നു.
ഇതിനിടെ പല തവണ ബന്ധം തുടരാൻ അസ്ഹർ പെൺകുട്ടിയെ നിർബന്ധിച്ചു. എന്നാൽ സാധിക്കില്ലെന്ന് പെൺകുട്ടി തീർത്തും പറഞ്ഞു. തുടർന്ന് അസ്ഹർ പെൺകുട്ടിയെ കാണാൻ ഹൈദരാബാദിൽ എത്തുകയായിരുന്നു. നേരിൽ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി ഇത് നിരസിച്ചു. ഇതോടെ വാടക വീട്ടിൽ എത്തി പെൺകുട്ടിയുടെ കഴുത്ത് അറക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ചേർന്ന് കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
















Comments