പാലക്കാട് : ലവ് ജിഹാദ് കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്ന് പാലക്കാട് രൂപത. ലവ് ജിഹാദുമായി ബന്ധപ്പെട്ട് ചില സംശയകരമായ സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്ന് നിയുക്ത ബിഷപ്പ് പീറ്റർ കൊച്ചുപുരയ്‌ക്കൽ പറഞ്ഞു. ഒരു സമുദായത്തിലുള്ളവരാണ് ലവ് ജിഹാദിൽപ്പെട്ട് മറ്റൊരു സമുദായത്തിലേക്ക് പോവുന്നത് എന്ന് നിലവിലെ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് വ്യക്തമാക്കുന്നു. എന്തൊക്കെയോ ഇതിന് പിന്നിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക സഭാ വിശ്വാസികളെ ഉറപ്പിച്ച് നിർത്തേണ്ടത് തങ്ങളുടെ കടമയാണെന്നും രണ്ട് ബിഷപ്പുമാരും പറയുന്നു.
എന്നാൽ മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് പാലക്കാട് രൂപതയിൽ ഭിന്നാഭിപ്രായമാണ് ഉള്ളത്. മിശ്ര വിവാഹത്തിന് എതിരല്ലെന്ന് നിലവിലെ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് പറയുമ്പോൾ അതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല എന്നാണ് നിയുക്ത ബിഷപ്പിന്റെ വാദം.
മിശ്ര വിവാഹങ്ങൾ നിരുത്സാഹപ്പെടുത്തേണ്ട ഒന്നല്ല എന്നാണ് മാർ ജേക്കബ് മനത്തോടത്തിലിന്റെ നിലപാട്. മിശ്ര വിവാഹങ്ങൾ സമൂഹത്തിൽ നടക്കുന്നുണ്ട്, അത് നിരുത്സാഹപ്പെടുത്തേണ്ട ഒന്നല്ല. വ്യത്യസ്ത ചിന്താഗതികളും വിശ്വാസങ്ങളും വച്ച് പുലർത്തുന്നവർ സ്‌നേഹം കാരണമാണ് വിവാഹം കഴിക്കുന്നതെങ്കിലും ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നതിനെക്കുറിച്ച് തനിക്കറിയാം. തന്റെ പിൻഗാമിയും ഇത് മനസിലാക്കി തന്റെ വഴിയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ നിയുക്ത ബിഷപ്പ് കൊച്ചുപുരയ്‌ക്കലന്റെ അഭിപ്രായം ഇതിൽ നിന്നും വ്യത്യസതമാണ്.
മിശ്രവിവാഹത്തെ സഭ പ്രോത്സാഹിപ്പിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സഭയിലെ മക്കൾ സഭയുടെ കൂദാശ സ്വീകരിച്ച സഭയിൽ വളരണം എന്നാണ് ആഗ്രഹം. അതിനാൽ തന്നെ മറ്റൊരു തരത്തിലുള്ള വിവാഹ രീതിയെയും സഭ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഇത്തരം വിവാഹങ്ങൾ അനുവദിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
















Comments