ന്യൂഡൽഹി: ഹനുമാൻ ജയന്തി ദിനത്തോട് അനുബന്ധിച്ച നടന്ന ഘോഷയാത്രയിൽ മതതീവ്രവാദികൾ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ അഞ്ച് പ്രധാന പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ട് കോടതി. എട്ട് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട അൻസാർ, സലീം, ദിൽഷാദ്, സോനു, ആഹിർ എന്നീ അഞ്ച് പ്രതികളെയാണ് ഡൽഹി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. അതേസമയം കേസിലെ മറ്റ് നാല് പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു.
കേസിൽ അറസ്റ്റിലായ ഒമ്പത് പ്രതികളും വീഡിയോ കോൺഫറൻസിങ് മുഖേന ഇന്ന് രോഹിണി കോടതിക്ക് മുമ്പാകെ ഹാജരായിരുന്നു.
ഡൽഹിയിലെ ജഹാംഗീർ പുരിയിൽ മതതീവ്രവാദികൾ നടത്തിയ കല്ലേറിൽ ഒമ്പത് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പോലീസുകാർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഗൂഢാലോചന നടത്തിയവരെ ഇനിയും കണ്ടെത്താനുണ്ടെന്നും കസ്റ്റഡിയിലായ പല പ്രതികളെയും ബംഗാളിൽ എത്തിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.
Comments