തിരുവനന്തപുരം: യൂറോപ്പിലെ വൃത്തിയുള്ള ബസുകളെ കുറിച്ച് പഠിക്കാൻ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ വിദേശയാത്രയ്‌ക്കൊരുങ്ങുന്നു. മെയ് 11 മുതൽ 14 വരെ നെതർലാൻഡ് തലസ്ഥാനമായ ആംസ്റ്റർഡാമിലേക്കാണ് ബിജുവിന്റെ യാത്ര. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം പോലും നൽകാനാകാത്ത വിധത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് യാത്ര.
ആംസ്റ്റർഡാമിലെത്തുന്ന ബിജു പ്രഭാകർ ബസുകളെ കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കും. നഗര ഗതാഗത സംവിധാനത്തെ കുറിച്ചുള്ള പഠനത്തിലും പങ്കെടുക്കും. ബിജു പ്രഭാകറിന്റെ യാത്രാ ചെലവിനായി ദിവസേന 100 ഡോളർ നൽകണമെന്നാണ് പൊതു ഭരണ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ പറയുന്നത്.
കെഎസ്ആർടിസി ശമ്പളം മുടങ്ങുന്നത് വലിയ സമരത്തിലേക്ക് പോകുന്നതിനിടയിലാണ് എംഡിയുടെ വിദേശയാത്ര. കേന്ദ്രസർക്കാരിന്റെ അനുമതിയ്‌ക്ക് വിധേയമായിട്ടായിരിക്കും യാത്ര. ഇതാദ്യമായല്ല കെഎസ്ആർടിസി ഉദ്യോഗസ്ഥർ വിദേശയാത്ര നടത്തുന്നത്. മുൻ സർക്കാരുകളുടെ കാലത്തും വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഗതാഗത സംവിധാനത്തെ കുറിച്ച് പഠിക്കാൻ വിദേശയാത്ര നടത്തിയിരുന്നു.
















Comments