ഇസ്ലാമാബാദ്:അഫ്ഗാനിസ്ഥാൻ- പാകിസ്താൻ അതിർത്തിയിൽ ഭീകരാക്രണം. ഭീകരർ നടത്തിയ വെടിവെയ്പ്പിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു.ഖൈബർ പഖ്തൂൺ പ്രവശ്യയിലെ ഉത്തരവസീറിലാണ് ഭീകരാക്രണം നടന്നത്.
അതിർത്തിയിൽ നിന്ന് ഭീകരർ ചെക്ക് പോസ്റ്റിലേക്ക് നുഴഞ്ഞു കയറുകയും സൈനികർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഭീകര സംഘടനയും എറ്റെടുത്തിട്ടില്ല. പാകിസ്താനെതിരായ പ്രവർത്തനങ്ങൾക്കായി തീവ്രവാദികൾ അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നതിനെ ശക്തമായി അപലപിക്കുന്നതായി ആക്രമണത്തിന് പിന്നാലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പാക് സൈന്യം വ്യക്തമാക്കി.കഴിഞ്ഞ രണ്ട് മാസത്തിനിടെ പാകിസ്താൻ അതിർത്തിയിൽ അഫ്ഗാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദികൾ തുടർച്ചയായി ആക്രമണം നടത്തുകയാണ്.
















Comments