പാലക്കാട്: കൊല്ലങ്കോട്ട് പൊള്ളലേറ്റ വിദ്യാർത്ഥിനിയും യുവാവും മരിച്ചു. കിഴക്കേഗ്രാമം സ്വദേശികളായ ധന്യ(16), ബാലസുബ്രഹ്മണ്യം (23) എന്നിവരാണ് ചികിത്സയിലിരിക്കെ മരിച്ചത്. വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ ഇന്ന് രാവിലെയായിരുന്നു ഇരുവരെയും കണ്ടെത്തിയത്.
പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീ കൊളുത്തുകയായിരുന്നു എന്നാണ് വിവരം. 80 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.
തന്റെ ജന്മദിനമാണെന്ന് പറഞ്ഞാണ് ബാലുസുബ്രഹ്മണ്യം ധന്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് യുവതിയെ തീ കൊളുത്തുകയായിരുന്നു. സംഭവസമയത്ത് ബാലസുബ്രഹ്മണ്യത്തിന്റെ അമ്മ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ബാലസുബ്രഹ്മണ്യത്തിന്റെ മുറിക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ അമ്മ നാട്ടുകാരെ വിളിച്ചു കൂട്ടുകയും മുറി തല്ലി തകർത്ത് ഇരുവരേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
















Comments