രസകരമായ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വളരെ വേഗം വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു സ്രാവിന്റെ കൗതുകകരമായ വീഡിയോയാണ് ശ്രദ്ധനേടുന്നത്. സാധാരണ ക്യാമറയിൽ ചിത്രീകരിക്കാൻ സാധിക്കാത്ത സാഹസിക വീഡിയോയാണ് വൈറലായിരിക്കുന്നത്.
ക്യാമറ തട്ടിയെടുത്ത് നീന്തുന്ന ടൈഗർ സ്രാവാണ് വീഡിയോയിലുള്ളത്. ഇൻസ്റ്റ 360 ക്യാമറയാണ് സ്രാവ് കടിച്ചെടുത്തത്. കടലിനടിയിലൂടെ സ്രാവ് നീന്തി എത്തുന്നതും ക്യാമറ തട്ടിപ്പറിക്കുന്നതും വീഡിയോയിൽ കാണാം. സിനിമാ സംവിധായകൻ സിമി ഡാ കിഡ് ആണ് വീഡിയോ പങ്കുവെച്ചത്.
ദൃശ്യത്തിൽ സ്രാവിന്റെ ശരീരത്തിനുൾവശമാണ് കാണാനാകുന്നത്. വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്. സ്രാവിന്റെ ശരീരത്തിന് ഉൾഭാഗം കണ്ട് അമ്പരന്നിരിക്കുകയാണ് ചിലർ. എന്നാൽ മറ്റുചിലരാകട്ടെ ക്യാമറുടെ അവസ്ഥ ചോദിച്ചും എത്തിയിട്ടുണ്ട്.
















Comments