ബംഗളൂരു : പുസ്തകത്തിനൊപ്പം ബൈബിളും നർബന്ധമാക്കാനുള്ള ക്രിസ്ത്യൻ സ്‌കൂളിന്റെ നടപടിയിൽ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. ബംഗളൂരുവിലെ ക്ലാരൻസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികളോടാണ് സ്‌കൂൾ അധികൃതർ നിർബന്ധമായും ബൈബിൾ കൊണ്ടുവരാൻ പറഞ്ഞത്. എന്നാൽ ഇത് കർണാടകയിലെ വിദ്യാഭ്യാസ നയങ്ങൾക്കെതിരാണെന്ന് രക്ഷിതാക്കൾ ഉൾപ്പെടെ പറഞ്ഞു.
പാഠപുസ്തകങ്ങൾക്കൊപ്പം ബൈബിളും സ്‌കൂളിലേക്ക് കൊണ്ടുവരണമെന്നാണ് അധികൃതർ പറഞ്ഞത്. ഇതിനെ എതിർക്കില്ലെന്നും രക്ഷിതാക്കളിൽ നിന്നും ഇവർ എഴുതി വാങ്ങി. എന്നാൽ ഇത് അനുവദിക്കില്ലെന്ന് അറിയിച്ചുകൊണ്ട് ഹൈന്ദവ സംഘടനകൾ രംഗത്തെത്തുകയായിരുന്നു.
ക്രിസ്ത്യാനികളല്ലാത്ത വിദ്യാർത്ഥികളും സ്‌കൂളിൽ പഠിക്കുന്നുണ്ട്. അവരെ നിർബന്ധിച്ച് ബൈബിൾ പഠിപ്പിക്കുകയാണ് അദ്ധ്യാപകർ ചെയ്യുന്നത്. മതം പഠിക്കാൻ വിദ്യാർത്ഥികളെ നിർബന്ധിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശമുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.
















Comments