ന്യൂഡൽഹി: ആഗോളതലത്തിലെ സമ്മർദ്ദങ്ങളേയും വെല്ലുവിളികളേയും അതിജീവിച്ച് ഇന്ത്യ മുന്നേറുന്ന സമയമാണിതെന്ന് നിർമ്മല സീതാരാമൻ. റഷ്യയുമായി പ്രതിരോധ വാണിജ്യ മേഖലയിലെ സഹകരണം ഉറപ്പാക്കാൻ എല്ലാ പിന്തുണയും ധനകാര്യ മന്ത്രാലയം നൽകു മെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
ഇന്ത്യയുടെ സമീപനം മാറുന്ന ലോകക്രമത്തിൽ സുതാര്യവും നേരായ വഴിയിലുമാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ഇന്ത്യയുടെ നിലപാട് അറിയാം. ആരേയും പിണാക്കാത്ത എല്ലാവരേയും സഹായിക്കുന്ന ഏറ്റവും ശക്തമായ രാജ്യമായി നാം മാറിയിരിക്കുന്നു. റഷ്യയുമായുള്ള വാണിജ്യ-പ്രതിരോധ കരാറുകൾ ഇന്ത്യക്ക് അനിവാര്യമാണ്. അത് ഇന്ത്യയുടെ വളർച്ചയ്‌ക്ക് മാത്രമല്ല മേഖലയുടെ നന്മയ്‌ക്കും അത്യന്താപേക്ഷിതമാണെന്നും മുൻ പ്രതിരോധമന്ത്രി കൂടിയായിരുന്ന ധനകാര്യമന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ അതിർത്തികളെന്നും അപകടത്തിലാണ്. പ്രതിരോധ രംഗത്തെ ശാക്തീകര ണത്തിന് റഷ്യയുടെ സഹായം ഇന്ത്യക്ക് അത്യന്താപേക്ഷിതമാണ്. ഇന്ധന ഇറക്കുമതിയിൽ റഷ്യയെ സഹായിക്കുക വഴി മികച്ച സൗഹൃദമാണ് ഊട്ടിയുറപ്പി ച്ചിരിക്കുന്നത്. യുക്രെയ്‌നെ റഷ്യ ആക്രമിക്കും മുന്നേ നേരിട്ട് ഇടപെട്ട ഏകരാജ്യം നമ്മളാണെന്നും ആരുടെ മണ്ണും മറ്റാരും കടന്നുകയറി കൈവശപ്പെടുത്തുന്നതിനോട് യോജിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നതായും നിർമ്മലാ സീതാരാമൻ പറഞ്ഞു.
Comments