ഇസ്ലാമാബാദ്: കശ്മീർ സന്ദർശിച്ച് വൻ വികസന പദ്ധതികൾക്ക് തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യൻ പ്രധാനമന്ത്രി ജമ്മുകശ്മീർ സന്ദർശിച്ച് പ്രഖ്യാപിച്ച പദ്ധതികൾ പാക് അധീന കശ്മീരിലെ ജനങ്ങളെക്കൂടി ബാധിക്കുന്നതാണെന്നും സിന്ധൂനദീജല കരാറിനെ ബാധിക്കുന്ന തരത്തിലുള്ള ജലവൈദ്യുത പദ്ധതികൾ മേഖലയുടെ സ്വാഭാവിക അന്തരീക്ഷം ഇല്ലാതാക്കുമെന്നുമാണ് ഷെഹ്ബാസ് ഷെരീഫിന്റെ വാദം.
എന്നും കശ്മീരിലെ ജനങ്ങൾക്കൊപ്പമാണ്. നരേന്ദ്രമോദിയുടെ സന്ദർശനത്തിൽ കശ്മീരിലെ ഒരു വിഭാഗം എതിരാണെന്നും ഞങ്ങൾ കരിദിനമായി ആചരിക്കുകയാണെന്നും ഷെരീഫ് ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. ഭരണം മാറിയാലും ജമ്മുകശ്മീരിനോടുള്ള പക് സമീപനം മാറുന്നില്ലെന്നതാണ് ഷഹ്ബാസിന്റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. കശ്മീരിൽ നടപ്പിലാക്കുന്ന വികസന പദ്ധതികൾ ഇന്ത്യയിലുളള കശ്മീർ നിവാസികളുടെ വിശ്വാസം അരക്കിട്ടുറപ്പിക്കുമെന്നും ഇത് കശ്മീരിന് മേലുളള പാകിസ്താന്റെ അവകാശവാദത്തെ തകിടം മറിക്കുമെന്നും ഷെരീഫ് ഭയക്കുന്നുണ്ട്.
വൻ ജനക്കൂട്ടമായിരുന്നു മോദിയുടെ പരിപാടിയിൽ ദൃശ്യമായിരുന്നത്. അധികാരമേറ്റ ശേഷം നടത്തിയ പ്രസ്താവനയിൽ കശ്മീർ വിഷയം പരിഹരിക്കാതെ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം പൂർണതോതിൽ പുനസ്ഥാപിക്കില്ലെന്ന് ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. ഇതുപതിനായിരം കോടിയിലേറെ രൂപയുടെ വികസന പദ്ധതികളാണ് ജമ്മുകശ്മീരിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കശ്മീരിലെ ജനാധിപത്യ അന്തരീക്ഷം തിരികെ എത്തിച്ചതിൽ കശ്മീരിലെ ജനതയ്‌ക്കാണ് നരേന്ദ്രമോദി നന്ദി അറിയിച്ചത്. ഒപ്പം യുവാക്കളടക്കം ദേശീയ മുഖ്യധാരയുടേയും വികസനത്തിന്റേയും വിജ്ഞാനത്തിന്റേയും മേഖലയിൽ മുന്നേറുന്നതിലെ സന്തോഷവും നരേന്ദ്രമോദി പങ്കുവെച്ചു.
















Comments