വാഷിംഗ്ടൺ : 2001 ൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിന് നേരെ ഭീകരാക്രമണം നടത്തിയതിന് ശേഷം, ആഗോള ഭീകരൻ ഒസാമ ബിൻ ലാദൻ, രണ്ടാമതും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോർട്ട്. 9/11 ഭീകരാക്രമണത്തിൽ 3000 ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വീണ്ടും ആക്രമണം നടത്താനാണ് ഇയാൾ പദ്ധതിയിട്ടിരുന്നത്. യുഎസ് സേനയാണ് ഇത് സംബന്ധിച്ച് നിർണായക വിവരങ്ങൾ പുറത്തുവിട്ടത്.
2011 ൽ ബിൻ ലാദനെ കൊലപ്പെടുത്തിയതിന് ശേഷം നിർണായക രേഖകൾ കണ്ടെത്തിയിരുന്നു. 9/11 ന് ശേഷം പ്രൈവറ്റ് ജെറ്റ് ഇടിച്ച് ആക്രമണം നടത്താനാണ് ബിൻ ലാദൻ പദ്ധതിയിട്ടിരുന്നത് എന്ന് രേഖകളിൽ പറയുന്നു. യുഎസിലെ റെയിൽവേ പാളം അട്ടിമറിക്കാനും ഭീകര സംഘടന പദ്ധതിയിട്ടിരുന്നു. പാളത്തിന്റെ 12 മീറ്റർ നീളം മുറിച്ച് മാറ്റണമെന്നും ഇതിലൂടെ നൂറ് കണക്കിന് ആളുകളെ കൊലപ്പെടുത്താനാകുമെന്നും ഇയാൾ സ്വന്തം അനുയായികളോട് പറഞ്ഞു. അമേരിക്ക, അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തിയതിന് പ്രതികാരമായാണ് ബിൻ ലാദൻ യുഎസ് ആക്രമിച്ചത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
അൽ ഖ്വായ്ദ റിസേർച്ചറായ നെല്ലി ലഹൗഡ്, ലാദന്റെ കത്തുകളും സന്ദേശങ്ങളും യുഎസ് സേന പിടിച്ചെടുത്ത രേഖകളും വെച്ച് പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. അമേരിക്കയ്‌ക്ക് നേരെ ആക്രമണം നടത്തിയാൽ ജനങ്ങൾ തെരുവിലിറങ്ങുമെന്നും സർക്കാരിന്റെ നടപടികൾക്കെതിരെ പ്രതിഷേധിക്കുമെന്നും ലാദൻ പ്രതീക്ഷിച്ചു. യുഎസ് സേന തന്നെ പിന്തുടരുന്നുണ്ടെവന്ന് മനസിലാക്കിയ ലാദൻ മൂന്ന് വർഷം ആരുമായും സംസാരിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
2010 ൽ മദ്ധ്യേഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും ആക്രമണം നടത്താൻ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നു. ക്രൂഡ് ഓയിൽ ടാങ്കറുകൾക്ക് നേരെ ഭീകരാക്രമണം നടത്താനായിരുന്നു പദ്ധതി.
















Comments