കാബൂൾ: അഫ്ഗാനിലെ ഭരണകൂടത്തെ അട്ടിമറിച്ച് താലിബാൻ ഇസ്ലാമിക ഭരണകൂടത്തെ അധികാരത്തിലേറ്റിയ പാകിസ്താൻ അതിർത്തി സംഘർഷത്തിൽ പ്രതിക്കൂട്ടിൽ. അതിർത്തിയിൽ പാകിസ്താൻ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന ആരോപണമാണ് ഐക്യരാഷ്‌ട്രസഭയ്‌ക്ക് മുമ്പാകെ താലിബാൻ ഉയർത്തുന്നത്. ഇതേ പരാതിയുമായി പാകിസ്താനും രംഗത്തെത്തിയിരിക്കുകയാണ്.
ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ താലിബാനാണ് ആദ്യം പരാതി നൽകിയത്. അഫ്ഗാനിൽ ഭരണകൂടത്തെ വേണ്ടവിധം പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ഭീകരസംഘടനകളെ ഭരണകൂടത്തിനെതിരെ തിരിക്കുകയാണ്. നിരന്തരം ആക്രമണം ഭീകരസംഘടനകൾ നടത്തുന്നത് പാക് ഐസ്‌ഐയുടെ പിന്തുണയോടെയാണെന്നും താലിബാൻ പരാതിയിൽ പറയുന്നു.
ഈമാസം 16-ാം തിയതി കുനാർ,ഖോസ്ത് പ്രവിശ്യകളിൽ പാകിസ്താൻ പിന്തുണയോടെ നടന്ന വ്യോമാക്രമണത്തിനെതിരെ താലിബാൻ സുരക്ഷാ കൗൺസിസിൽ പരാതി നൽകിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം 40 പേരാണ് കൊല്ലപ്പെട്ടത്. മുൻ അഷ്‌റഫ് ഗാനി ഭരണകൂട പ്രതിനിധിയായിരുന്ന നസീർ അഹമ്മദ് ഫെയ്കാണ് പരാതി നൽകിയത്.
താലിബാൻ അതിർത്തി കയ്യേറി സൈനിക പോസ്റ്റുകൾ സ്ഥാപിക്കാൻ ഭീകരരുടെ സഹായമാണ് പാകിസ്താൻ ഉപയോഗിക്കുന്നത്. നിരന്തരം ഷെല്ലിംഗും മിസൈൽ ആക്രമണവും നടത്തുന്നതായും നസീർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഐഎസ്‌ഐയെ പിന്തുണയ്‌ക്കാതെ ഒറ്റയ്‌ക്ക് ഭരണം നടത്താൻ താലിബാൻ തീരുമാനിച്ചതും ഇന്ത്യയുമായി ശത്രുതയ്‌ക്കില്ലെന്ന നിലപാട് സ്വീകരിച്ചതും പാകിസ്താനെ വെട്ടിലാക്കിയിരിക്കുകയാണ്.
















Comments