അഹമ്മദാബാദ്: ഗുജറാത്തിലെ ഹിമന്ത് നഗറിൽ അനധികൃത കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുന്നു. മുൻസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പൊളിക്കൽ നടപടികൾ പുരോഗമിക്കുന്നത്. കനത്ത പോലീസ് സുരക്ഷയിലാണ് പ്രദേശത്തെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത്. സംസ്ഥാനത്തിന്റെ സമാധാനവും സുരക്ഷയും തകർക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. ഇത് ഒരിക്കലും അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.
ഏപ്രിൽ പത്തിന് രാമനവമി ആഘോഷത്തിനിടെ ഹിമന്ത് നഗറിൽ വലിയ രീതിയിലെ സംഘർഷമാണ് മതതീവ്രവാദികൾ നടത്തിയത്. രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ മതമൗലികവാദികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. രാമനവമി ഘോഷയാത്രയിൽ പങ്കെടുത്ത വിശ്വാസികൾക്ക് നേരെ മതമൗലികവാദികൾ കല്ലുകളും പെട്രോൾ ബോംബുകളും എറിഞ്ഞിരുന്നു. . ഈ പ്രദേശത്താണ് ഇപ്പോൾ പൊളിക്കൽ നടപടി ആരംഭിച്ചിരിക്കുന്നത്. ഹനുമാൻ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സംഘർഷമുണ്ടായ ഡൽഹിയിലെ ജഹാംഗീർ പുരിയിലെ അധികൃത കെട്ടിടങ്ങളും അധികൃതർ പൊളിച്ചു നീക്കിയിരുന്നു.
അതേസമയം രാമനവമി, ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെയുണ്ടായ വർഗ്ഗീയ കലാപങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകരായ വിശാൽ തിവാരി സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. അനുവദിക്കാൻ കഴിയാത്ത ആവശ്യമെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.
Comments