തിരുവനന്തപുരം : ഒരിടവേളക്ക് ശേഷം നീതി ആവശ്യപ്പെട്ട് കെഎസ്ആർടിസി എംപാനൽ ജീവനക്കാരുടെ അനിശ്ചിതകാല സമരം സെക്രട്ടറിയേറ്റ് പടിക്കൽ തുടരുന്നു. എംപ്ലോയ്‌മെന്റ് വഴി ജോലിക്ക് കയറിയ നൂറ് കണക്കിന് ജീവനക്കാരാണ് സർക്കാർ അനാസ്ഥയിൽ പെരുവഴിയിലായത്. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും കൈയ്യൊഴിഞ്ഞതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവർ.
എംപ്ലോയ്‌മെന്റ് വഴി ജോലിക്ക് കയറിയ 8000 ത്തിലധികം താത്കാലിക ജീവനക്കാരെയാണ് കൊറോണക്കാലത്ത് കെ എസ് ആർ ടി സി യിൽ നിന്ന് പിരിച്ചുവിട്ടത്. 2022 മാർച്ച് 23ന് രണ്ടു വർഷം തികഞ്ഞതോടെ ജോലി നഷ്ടമായവർ സമരത്തിലാണ്. കെഎസ്ആർടിയിൽ 10 ഉം 15 ഉം വർഷം പണിയെടുത്ത തൊഴിലാളികളെ സംരക്ഷിക്കാനുള്ള ചുമതല സർക്കാരിൽ നിക്ഷിപ്തമാണെന്നും അതിന് തയ്യാറായില്ലെങ്കിൽ സമരരീതി മാറുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.
പ്രശ്‌ന പരിഹാരത്തിനു വേണ്ടി ചർച്ചകൾക്കായി മന്ത്രി ആന്റണി രാജുവിനെ സമീപിച്ചെങ്കിലും ഫലമില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു.
10 വർഷമായവരെ കെയുആർടിസിയിലും അതിന് താഴെയുള്ളവരെ ഗ കെ- സ്വിഫ്റ്റിലും നിയമിക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും പാഴ് വാക്കായതോടെ എന്ത് ചെയ്യണമെന്ന ചോദ്യമാണ് ഇവർക്ക് മുന്നിലുയരുന്നത്.
Comments