ലക്‌നൗ: വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ കാലതാമസം വരുത്തിയതിന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് ഉത്തർപ്രദേശ് സംസ്ഥാന വിവരാവകാശ കമ്മീഷൻ. മറുപടി വൈകിപ്പിച്ചതിന് ശിക്ഷയായി 250 സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകാനാണ് ഉദ്യോഗസ്ഥനോട് വിവരാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
വിവരാവകാശ പ്രവർത്തകനായ ഭൂപേന്ദ്ര കുമാർ പാണ്ഡെ വിവരാവകാശ നിയമപ്രകാരം ഗാസിപൂർ ജില്ലയിലെ നൂൺറ ഗ്രാമത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നൂൺര വില്ലേജിലെ വില്ലേജ് ഡെവലപ്മെന്റ് ഓഫീസറും പിഐഒയുമായ ചന്ദ്രിക പ്രസാദ് ചോദ്യത്തോട് പ്രതികരിച്ചില്ല.
30 ദിവസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് ഭൂപേന്ദ്ര കുമാർ സംസ്ഥാന വിവരാവാകാശ കമ്മീഷനെ സമീപിച്ചു. പരാതി പരിഗണിച്ച വിവരാവകാശ കമ്മീഷണർഅജയ് കുമാർ ഉപപ്രേതി, ഗ്രാമത്തിലെ ഒരു പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 29-ന് ഭക്ഷണം നൽകണമെന്ന് പ്രസാദിനോട് നിർദ്ദേശിച്ചു.
വിവരാവകാശ നിയമപ്രകാരം, വിവരാവകാശ അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പിഐഒമാർ വിവരങ്ങൾ നൽകണം. പിഐഒമാർ ഈ ഉത്തരവ് പാലിക്കുന്നില്ലെങ്കിൽ, വിവരാവകാശ നിയമത്തിലെ സെക്ഷൻ 20(2) പ്രകാരം അവർക്ക് ബാധകമായ സർവീസ് റൂൾസ് പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കാൻ കമ്മിഷന് ശുപാർശ ചെയ്യാം
Comments