പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയിലെ നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച സമരം ആരംഭിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. രണ്ട് ജില്ലകളില്‍ നിന്ന് ഒരിടത്തേക്കും സ്വകാര്യ ബസ് സര്‍വീസുകള്‍ ഉണ്ടാകില്ലെന്നാണ് സംയുക്ത സമരസമിതി അറിയിച്ചിരിക്കുന്നത്. മൂവായിരത്തിലധികം ബസുകളാണ് സമരത്തിന്റെ ഭാഗമാകുന്നത്.
ഇരുപത് ദിവസമായി തുടരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഏകദിന സൂചനാ സമരം. മറ്റ് ടോള്‍ ബൂത്തുകളെ അപേക്ഷിച്ച് പന്നിയങ്കരയില്‍ ഭീമമായ തുക ഈടാക്കുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞ മാര്‍ച്ച് 9ാം തിയതി മുതലാണ് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് തുടങ്ങിയത്. അതേസമയം ദീര്‍ഘദൂര ബസുകളില്‍ ചിലത് സര്‍വീസ് നടത്തുന്നുണ്ട്. മേഖലയില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസിയും അറിയിച്ചിട്ടുണ്ട്.
















Comments