നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയില്‍ സിനിമാ മേഖലയിലുള്ള സുഹൃത്തുക്കള്‍ക്കായി റിസപ്ഷന് ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട കോന്നി സ്വദേശിയായ മൈഥിലിയുടെ യഥാര്‍ത്ഥ പേര് ബ്രെറ്റി ബാലചന്ദ്രന് എന്നാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. ഇതിന് പിന്നാലെ നിരവധി ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചു.
സോള്‍ട്ട് ആന്റ് പെപ്പര്‍, കേരള കഫേ, ചട്ടമ്പിനാട്, മായാമോഹിനി, നാടോടിമന്നന്, മേരാ നാം ഷാജി, ബ്രേക്കിങ് ന്യൂസ്, ഈ അടുത്തകാലത്ത് തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ചട്ടമ്പി എന്ന ചിത്രമാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത്.
















Comments