ബംഗളൂരു: നടിയും എംപിയുമായ സുമലത അംബരീഷ് ബിജെപിയിൽ ചേരുമെന്ന് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കർണ്ണാടക സന്ദർശനത്തിനിടെ സുമലത ബിജെപിയുടെ ഔദ്യോഗിക അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. അടുത്ത ആഴ്‌ച്ച അമിത് ഷാ കർണ്ണാടക സന്ദർശിക്കും. മാണ്ഡ്യ ലോക്‌സഭയിൽ നിന്നുള്ള സ്വതന്ത്ര എംപിയാണ് നിലവിൽ സുമലത.
അന്തരിച്ച നടനും കോൺഗ്രസ് നേതാവുമായിരുന്ന അംബരീഷായിരുന്നു മാണ്ഡ്യയിലെ എംപി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യ സീറ്റ് കോൺഗ്രസ്, ജെഡിഎസിന് വിട്ടു നൽകി. ഭർത്താവ് മത്സരിച്ചിരുന്ന മാണ്ഡ്യയിൽ കോൺഗ്രസ് സീറ്റ് നിഷേിച്ചതിനെ തുടർന്ന് സുമലത അവിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു. ബിജെപി സുമലതയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽ മത്സരിച്ച എച്ച്ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെയാണ് സുമലത പരാജയപ്പെടുത്തിയത്. മെയ് മൂന്നിനാണ് അമിത് ഷാ ബംഗളൂരുവിലെത്തുക. മകനും നടനുമായ അഭിഷേക് അംബരീഷിനെ രാഷ്‌ട്രീയത്തിലേക്ക് ഇറക്കുന്നതിന് മുന്നോടിയായാണ് സുമലതയുടെ ബിജെപി പ്രവേശനമെന്നും അഭ്യൂഹങ്ങളുണ്ട്.
















Comments