തൃശ്ശൂർ: കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ ചെളിയിൽ പൂണ്ട് മരിച്ചു. ചാവക്കാട് ഒരുമനയൂർ കഴുത്താക്കലിൽ കായലിലാണ് സംഭവം. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. ഒരുമനയൂർ സ്വദേശികളായ സൂര്യ, മുഹ്‌സിൻ, വരുൺ എന്നിവരാണ് മരിച്ചത്. മൂവർക്കും 16 വയസ്സാണ് പ്രായം.
സുഹൃത്തുക്കളായ അഞ്ച് വിദ്യാർത്ഥികൾ കുളിക്കാനായി കായലിൽ ഇറങ്ങി. ഇവരിൽ മൂന്ന് പേർ ചെളിയിൽപ്പെടുകയായിരുന്നു. ഇത് കണ്ട് പേടിച്ച മറ്റ് രണ്ട് കുട്ടികൾ ഓടി വീട്ടിലേക്ക് പോയി. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ചെളിയിൽ താഴ്ന്ന മൂന്ന് വിദ്യാർത്ഥികളെയും പുറത്തെത്തിച്ച് ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments