മലപ്പുറം: നാലരക്കോടി രൂപയുടെ സിഗരറ്റ് പിടികൂടി. നികുതി വെട്ടിച്ച് കടത്തിയ സിഗരറ്റാണ് നിലമ്പൂർ വഴിക്കടവ് ചെക്ക് പോസ്റ്റിൽ നിന്ന് പിടികൂടിയത്. കൊറിയൻ സിഗരറ്റാണ് പിടികൂടിയതെന്ന് എക്‌സൈസ് സംഘം അറിയിച്ചു.
ഒന്നരലക്ഷം സിഗരറ്റ് പാക്കറ്റുകളാണ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്. ജാർഖണ്ഡിൽ നിന്നും ഉരുളക്കിഴങ്ങ് ലോഡിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. 150 ചാക്കുകെട്ടുകളിലായാണ് സിഗരറ്റുകൾ സൂക്ഷിച്ചിരുന്നത്. ഒരുപാക്കറ്റിന് വിപണിയിൽ 300 രൂപയാണ് വില. ആകെ 4.30 കോടി രൂപയുടെ സിഗരറ്റുകളാണ് പിടികൂടിയതെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കുന്നു.
അതേസമയം മലപ്പുറം മേലാറ്റൂരിൽ എക്‌സൈസ് സംഘം എട്ട് കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കാളികാവ് സ്വദേശി പി.പി. അബ്ദുൾ മുനീർ, മേലാറ്റൂർ സ്വദേശി കെ.ടി. മുഹമ്മദ് നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയിൽ നിന്നും കടത്തിയ കഞ്ചാവാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു.
















Comments