തിരുവനന്തപുരം: ഈ സഖാക്കൾക്കിതെന്ത് പറ്റിയെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. സിപിഎം നേതാക്കൾ ഗുജറാത്ത് മോഡലിനെ പുകഴ്‌ത്തുകയും അത് പഠിക്കാൻ സർക്കാർ പ്രതിനിധികൾ ഗുജറാത്തിലേക്ക് പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതികരണം. ഗുജറാത്ത് മോഡലിനെ പുകഴ്‌ത്തിയതിനല്ലേ അബ്ദുള്ളക്കുട്ടിയും ഷിബു ബേബി ജോണും കേരളത്തിൽ വേട്ടയാടപ്പെട്ടത് എന്ന് പറഞ്ഞ അദ്ദേഹം സഖാക്കളിൽ പെട്ടെന്നുണ്ടായ മാറ്റം ചൂണ്ടിക്കാട്ടിയാണ് ഈ സഖാക്കൾക്കിതെന്ത് പറ്റിയെന്ന ചോദ്യവുമായി എത്തിയത്.
ചീഫ് സെക്രട്ടറി മുതൽ മന്ത്രി സജി ചെറിയാൻ വരെയുള്ളവർ ഗുജറാത്ത് മോഡലിനെ പുകഴ്‌ത്തുന്നു. കേരളത്തിന് വേണ്ടത് ഗുജറാത്ത് മോഡലാണെന്ന് ഞങ്ങളും പറയുന്നു. വികാസ് വികാസ്… ഈ മോദി മന്ത്രമാണ് കേരളത്തിനാവശ്യം എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഗുജറാത്തിലേത് പോലെ മലയാളി യുവതയിൽ സംരംഭകത്വം വളർത്തണം, ഗുജറാത്തിലേത് പോലെ കേരളത്തിലും വ്യാവസായിക സൗഹൃദാന്തരീക്ഷം വേണം, ജോലിക്കായി കുടുംബത്തെ ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ സംഭവിക്കുന്ന മസ്തിഷ്‌ക ചോർച്ച അവസാനിപ്പിക്കണം.
ഗുജറാത്തിലേത് പോലെ കേരളത്തിലും നല്ല റോഡുകൾ വേണം, ഗുജറാത്തിലേത് പോലെ കേരളത്തിലും നിലവാരമുള്ള വൈദ്യുത വിതരണം വേണം, ഗുജറാത്തിലേത് പോലെ കേരളവും ദേശീയധാരയോടൊപ്പം സഞ്ചരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. സത്യം സജി ചെറിയാൻ പറഞ്ഞാലും അംഗീകരിക്കുമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
ഈ സഖാക്കൾക്കിതെന്ത് പറ്റി ? ചീഫ് സെക്രട്ടറി മുതൽ മന്ത്രി സജി ചെറിയാൻ വരെയുള്ളവർ ഗുജറാത്ത് മോഡലിനെ പുകഴ്ത്തുന്നു . …
Posted by Sandeep.G.Varier on Thursday, April 28, 2022
















Comments