ചണ്ഡീഗഢ്: പഞ്ചാബിലെ പട്യാലയിൽ ശിവസേന മാർച്ചിന് നേരെയുണ്ടായ ഖാലിസ്ഥാനി ആക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.കല്ലും വാളും എറിഞ്ഞാണ് ഖാലിസ്ഥാനികൾ മാർച്ചിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ തിരിഞ്ഞത്.
പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പട്യാലയിൽ കർഫ്യൂ ഏർപ്പെടുത്തി. നാളെ രാവിലെ ആറുമണി വരെയാണ് കർഫ്യൂ. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണെന്നാണ് റിപ്പോർട്ട്.
ശിവസേനയുടെ നേതൃത്വത്തിൽ ഖാലിസ്ഥാൻ അനകൂല സംഘടനകൾക്കെതിരെ നടത്തിയ മാർച്ചിൽ ഖാലിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. മാർച്ച് കാളിക്ഷേത്രത്തിന് സമീപമെത്തിയപ്പോൾ ഖാലിസ്ഥാനികൾ മാർച്ചിന് നേരെ വാളും കല്ലുകളും എറിയുകയായിരുന്നു.
പോലീസ് ആകാശത്തേയ്‌ക്ക് വെടി വെച്ചും കണ്ണീർ വാതകം പ്രയോഗിച്ചുമാണ് ഇരുവിഭാഗങ്ങളേയും പ്രദേശത്ത് നിന്നും മാറ്റിയത്. പ്രദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസിനെ വിന്യസിച്ചിരിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
അതേസമയം ശിവസേനയുടെ ഖാലിസ്ഥാൻ ഗ്രൂപ്പുകൾക്കെതിരെയുള്ള മാർച്ചിന് അനുമതി ഇല്ലാതിരുന്നു എന്നാണ് വിവരം.
Comments