ശ്രീനഗർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി വീണ്ടും പാക് അനുകൂല നിലപാടുമായി രംഗത്ത് . അഫ്‌സ്പ കാരണം താഴ്‌വരയിലെ കശ്മീർ താഴ്വരയിലെ ജനങ്ങൾ പ്രശ്‌നത്തിലായിട്ടുണ്ടെന്നാണ് മെഹബൂബ മുഫ്തിയുടെ ആരോപണം.
‘ സുരക്ഷാ സേനയ്‌ക്ക് വളരെയധികം അധികാരം നൽകിയിട്ടുണ്ട്, എന്നിട്ടും സർപഞ്ച് മരിക്കുന്നു, ആളുകൾ വെടിയേറ്റ് മരിക്കുന്നു. അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ, നമ്മുടെ നാട്ടിൽ തന്നെ ചില പോരായ്മകളുണ്ട്, എവിടെയോ നമ്മൾ പരാജയപ്പെടുന്നതായി കാണുന്നു. എത്ര സൈനികരെ കൊണ്ടുവന്നാലും വേറെ വഴിയില്ല പാകിസ്താനോട് ഇവർക്ക് സംസാരിക്കേണ്ടിവരും- മെഹബൂബ മുഫ്തി പറയുന്നു.
“കശ്മീർ നശിപ്പിക്കപ്പെടുകയാണ്. ജമ്മു കശ്മീരിനെ പൂർണമായി ഉന്മൂലനം ചെയ്യാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. ഈ സർക്കാർ നമ്മുടെ നിലനിൽപ്പ് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായതുകൊണ്ടാവാം. ഞങ്ങളെ ദുർബലപ്പെടുത്താൻ എല്ലാ ഭാഗത്തുനിന്നും ശ്രമങ്ങൾ നടക്കുന്നുണ്ട്.ഉച്ചഭാഷിണി പ്രശ്നം വന്നു, അതിന് മുമ്പ് ഹിജാബിന്റെ പ്രശ്നം, അടുത്തത് ഹലാലിന്റെ പ്രശ്നം. . ഇതെല്ലാം സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്ന് തോന്നുന്നു.ഇത് തുടർന്നാൽ, ഭാവിയിൽ നമ്മുടെ സ്ഥിതി മോശമാകും‘ മെഹബൂബ പറഞ്ഞു.
അയൽരാജ്യം മതത്തെ ദുരുപയോഗം ചെയ്‌ത് നശിപ്പിച്ചു. ഇന്നും അതിന്റെ ഭാരം അവർ പേറുന്നു. അവർ മതത്തിന്റെ പേരിൽ ആളുകൾക്ക് തോക്കുകൾ നൽകി. നമ്മുടെ നാട്ടിലും അതുതന്നെയാണ് സംഭവിക്കുന്നത്. ഇവിടെ മതത്തിന്റെ പേരിൽ മനുഷ്യർ ബുൾഡോസറും വാളുമാണ് എടുക്കുന്നത് . .പള്ളികളിലെ ഉച്ചഭാഷിണി ഓഫ് ചെയ്യുന്നത് അജണ്ടയുടെ ഭാഗമാണെന്നും മെഹബൂബ ആരോപിച്ചു.
















Comments