കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ചെറുപുഴയിലാണ് സംഭവം. കൊച്ചുചുറയിൽ ജിതിൻ രാജ് (23) ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പമായ സംഭവം. പീഡിപ്പിച്ച വിവരം കുട്ടി അമ്മയോട് പറയുകയും, അമ്മ ഇത് ക്ലാസ് ടീച്ചറുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
മീന്തുള്ളിയിലെ ഇറച്ചിക്കടയിൽ ജോലി ചെയ്യുകയായിരുന്നു ജിതിൻ രാജ്. വിവരം അറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയി. തുടർന്നു ചെറുപുഴ എസ്‌ഐ എം.പി.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.
Comments