തിരുവനന്തപുരം: രാജ്ഭവനിൽ മാറാല പിടിച്ചു കിടന്നിരുന്ന പൂജാമുറി തുറന്ന് വിളക്ക് കൊളുത്തിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് ഗവർണറുടെ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് ഹരി എസ് കർത്താ.പൂജാ മുറിയിൽ നിത്യവും വിളക്ക് കൊളുത്താനായി ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്ഭവനിൽ ഒരു പൂജാമുറിയുണ്ട് 140 ലേറെ വർഷം പഴക്കമുണ്ട് രാജ്ഭവന്. അത് പണ്ട് രാജാക്കൻമാരുടെ അതിഥി മന്ദിരമായിരുന്നു. അവിടെ ഒരു പൂജാ മുറിയുണ്ട്. പതിറ്റാണ്ടുകളായി അടഞ്ഞു കിടന്നിരുന്ന പൂജാമുറി. അവിടെ നിലവിളക്ക് കൊളുത്താറുണ്ടായിരുന്നില്ല.
മാറാല പിടിച്ച് വൃത്തിയാക്കാതെ കിടന്നിരുന്ന ഒരു മുറി ആരിഫ് മുഹമ്മദ് ഖാൻ വന്നപ്പോൾ അത് തുറന്നു,വൃത്തിയാക്കി, എന്നും രാവിലേയും വൈകുംന്നേരവും വിളക്ക് കൊളുത്തുന്നു.വിളക്ക് കൊളുത്താൻ വേണ്ടി പ്രത്യേകം ഒരാളിനെ ചുമതലപ്പെടുത്തിയിരിക്കുന്നുവെന്നാണ് ഹരി എസ് കർത്ത പറഞ്ഞത്.
തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദു മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
















Comments