ജയ്പൂർ : ജോധ്പൂരിൽ വർഗീയ കലാപം അഴിച്ചുവിട്ട് മതമൗലികവാദികൾ. ഈദ് ദിനത്തിൽ പ്രാർത്ഥനയ്‌ക്ക് ശേഷമാണ് ഇസ്ലാമിസ്റ്റുകൾ ആക്രമണം ആരംഭിച്ചത്. പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടിച്ച് തകർത്തു. പോലീസിന് നേരെയും ഇവരുടെ അതിക്രമം നടന്നു. കൂടുതൽ സേന എത്തി ലാത്തി ചാർജ് നടത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. ഇന്നലെ നടന്ന പ്രശ്‌നങ്ങളുടെ തുടർച്ചയായാണ് ഇവർ അക്രമം അഴിച്ചുവിട്ടത്. സംഘർഷസാദ്ധ്യത നിലനിൽക്കുന്നതിനാൽ പോലീസ് നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ്.
സ്വാതന്ത്ര്യ സമര സേനാനി ബാൽമുകുന്ദ് ബിസ്സയുടെ പ്രതിമയിൽ നിന്ന് കാവിക്കൊടി മാറ്റി ഇസ്ലാമിക പതാക സ്ഥാപിച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. പ്രതിമയുടെ മുഖത്ത് ടേപ്പ് ഒട്ടിച്ചുകൊണ്ട് ക്രൂരത കാണിക്കുകയും ചെയ്തു. ഇത് രണ്ട് വിഭാഗക്കാർ തമ്മിലുള്ള കല്ലേറിലേക്ക് നയിച്ചു. സംഘർഷം കനത്തതോടെ പോലീസ് എത്തി കണ്ണീർ വാതകം ഉപയോഗിച്ചാണ് ഏറ്റുമുട്ടൽ നിയന്ത്രിച്ചത്. തുടർന്ന് സ്ഥലത്തെ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു.
हिन्दू नववर्ष के दिन करौली में दंगे के बाद अब CM श्री @ashokgehlot51 जी के गृहजिले जोधपुर के जालोरी गेट में हिंसक झड़प की घटना गहलोत सरकार के माथे पर कलंक है। गहलोत सरकार की तुष्टिकरण की नीति के कारण शांतिप्रिय राजस्थान में साम्प्रदायिक सद्भाव बिगाड़ने की दर्जनों भर घटनाएं हुई है pic.twitter.com/ffizBEN3GE
— Rajendra Rathore (@Rajendra4BJP) May 3, 2022
ഇതിന് പിന്നാലെയാണ് ഇന്നത്തെ പ്രാർത്ഥനയ്‌ക്ക് ശേഷം വ്യാപക കലാപം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഓടിനടന്ന് ആക്രമിക്കുന്ന മതമൗലികവാദികളുടെ വീഡിയോയാണിത്. അക്രമികൾക്ക് പിന്നാലെ ലാത്തിയുമായി പോലീസ് പായുന്നതും ദൃശ്യങ്ങളിലുണ്ട്.
राजस्थान – जोधपुर जालोरी गेट क्षेत्र में भीड़ द्वारा हंगामा के बाद पुलिस ने स्थिति को नियंत्रित किया।@ashokgehlot51 @RajCMO https://t.co/xb3wmaML1X pic.twitter.com/Rs8elreXaZ
— Gaurav Singh (@gauravsingh1307) May 3, 2022
സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. രാജ്യവിരുദ്ധ ശക്തികളെ പോലീസ് കൈകാര്യം ചെയ്യുമെന്നും സംസ്ഥാനത്തെ ക്രമസമാധാന നില നിലനിർത്താൻ ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments