വയനാട്: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെത്തി ജനങ്ങളുടെ പ്രശനങ്ങൾ മനസിലാക്കി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധി നേപ്പാളിൽ ഡിജെ പാർട്ടിയിൽ പങ്കെടുത്ത് വിവാദത്തിലകപ്പെട്ട് നിൽക്കുമ്പോഴാണ് സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനം. സുരേഷ് ഗോപിയുടെ അഭ്യർത്ഥന പ്രകാരം ഒരു ദിവസത്തെ സന്ദർശനത്തിനാണ് സ്മൃതി ഇറാനി വയനാട്ടിൽ എത്തിയത്.
കൽപ്പറ്റ നഗരസഭയിലെ മരവയൽ ട്രൈബൽ സെറ്റിൽമെന്റ് കോളനി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വരദൂർ സ്മാർട്ട് അങ്കണവാടി എന്നിവയും മന്ത്രി സന്ദർശിച്ചു. ഇവിടുത്തെ കുട്ടികൾക്കൊപ്പവും സമയം ചെലവഴിച്ചു. പൊന്നാടയിലെ അങ്കണവാടിയിലെ കുട്ടികൾക്കൊപ്പമാണ് മന്ത്രി ഏറെ നേരം ചിലവിട്ടത്. കുട്ടികൾ മന്ത്രിക്ക് മുൻപാകെ പാട്ടുകൾ പാടുകയും കഥകൾ പറയുകയും ചെയ്തത് മറ്റുള്ളവരിലും കൗതുകം സമ്മാനിച്ചു.
മന്ത്രിയുടെ കുട്ടികൾക്കൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കൽപ്പറ്റയിലെ ഫോട്ടോഗ്രാഫർ ഷാജി പോളിന്റെ കയ്യിൽ നിന്നും ക്യാമറ വാങ്ങി ഫോട്ടോഗ്രാഫിയിൽ ഒരു കൈ നോക്കുന്ന സ്മൃതി ഇറാനിയുടെ വീഡിയോയും പുറത്തുവന്നിരുന്നു. വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെ രാഹുലിനേയും കേന്ദ്രമന്ത്രിയേയും താരതമ്യം ചെയ്ത് നിരവധി പേർ എത്തിയിട്ടുണ്ട്. ‘വയനാട്ടിലും സ്വസ്ഥത തരില്ലേ ഇനി നേപ്പാളിൽ തന്നെ കഴിയേണ്ടി വരുമോ??’ എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്.
രാഹുൽ ഗാന്ധി ഡിജെ പാർട്ടിയിൽ ആടിപ്പാടുമ്പോൾ സ്മൃതി ഇറാനി കുട്ടികൾക്കൊപ്പം സമയം ചെലവിടുകയാണ്. രാഹുൽ പാർട്ടിയിൽ ഡാൻസുകാരുമായി ക്യാമറയ്‌ക്ക് മുന്നിൽ പോസ് ചെയ്യുമ്പോൾ സ്മൃതി ഇറാനി വയനാട്ടിൽ ജനങ്ങളുടെ ഫോട്ടോ എടുക്കുകയാണ്, എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
അതേസമയം രാഹുൽ ഗാന്ധിയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായിരിക്കുകയാണ്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് രാഹുൽ ഗാന്ധി നേപ്പാളിലെത്തിയത്. അവിടെ ഡിജെ പാർട്ടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. രാഹുലിന്റെ സുഹൃത്ത് സുംനിമ ഉദ്ദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രാഹുൽ നേപ്പാളിലെത്തിയത്. ഇന്ത്യ വിരുദ്ധ പ്രചാരക , ഇന്ത്യയിലെ ഇസ്ലാം അക്രമികളുടെ പിന്തുണക്കാരി എന്നീ നിലകളിൽ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് സുംനിമ.
















Comments