രാഹുൽ ഗാന്ധി ഡിജെ പാർട്ടിയിൽ ഡാൻസുകാരുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു: സ്മൃതി ഇറാനി വയനാട്ടിൽ ജനങ്ങളുടെ ഫോട്ടോ എടുക്കുന്നു, ജനശ്രദ്ധനേടി കേന്ദ്രമന്ത്രിയുടെ വയനാട് സന്ദർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഹുൽ ഗാന്ധി ഡിജെ പാർട്ടിയിൽ ഡാൻസുകാരുമായി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നു: സ്മൃതി ഇറാനി വയനാട്ടിൽ ജനങ്ങളുടെ ഫോട്ടോ എടുക്കുന്നു, ജനശ്രദ്ധനേടി കേന്ദ്രമന്ത്രിയുടെ വയനാട് സന്ദർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2022, 08:03 pm IST
FacebookTwitterWhatsAppTelegram

വയനാട്: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെത്തി ജനങ്ങളുടെ പ്രശനങ്ങൾ മനസിലാക്കി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധി നേപ്പാളിൽ ഡിജെ പാർട്ടിയിൽ പങ്കെടുത്ത് വിവാദത്തിലകപ്പെട്ട് നിൽക്കുമ്പോഴാണ് സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനം. സുരേഷ് ഗോപിയുടെ അഭ്യർത്ഥന പ്രകാരം ഒരു ദിവസത്തെ സന്ദർശനത്തിനാണ് സ്മൃതി ഇറാനി വയനാട്ടിൽ എത്തിയത്.

കൽപ്പറ്റ നഗരസഭയിലെ മരവയൽ ട്രൈബൽ സെറ്റിൽമെന്റ് കോളനി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വരദൂർ സ്മാർട്ട് അങ്കണവാടി എന്നിവയും മന്ത്രി സന്ദർശിച്ചു. ഇവിടുത്തെ കുട്ടികൾക്കൊപ്പവും സമയം ചെലവഴിച്ചു. പൊന്നാടയിലെ അങ്കണവാടിയിലെ കുട്ടികൾക്കൊപ്പമാണ് മന്ത്രി ഏറെ നേരം ചിലവിട്ടത്. കുട്ടികൾ മന്ത്രിക്ക് മുൻപാകെ പാട്ടുകൾ പാടുകയും കഥകൾ പറയുകയും ചെയ്തത് മറ്റുള്ളവരിലും കൗതുകം സമ്മാനിച്ചു.

മന്ത്രിയുടെ കുട്ടികൾക്കൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കൽപ്പറ്റയിലെ ഫോട്ടോഗ്രാഫർ ഷാജി പോളിന്റെ കയ്യിൽ നിന്നും ക്യാമറ വാങ്ങി ഫോട്ടോഗ്രാഫിയിൽ ഒരു കൈ നോക്കുന്ന സ്മൃതി ഇറാനിയുടെ വീഡിയോയും പുറത്തുവന്നിരുന്നു. വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെ രാഹുലിനേയും കേന്ദ്രമന്ത്രിയേയും താരതമ്യം ചെയ്ത് നിരവധി പേർ എത്തിയിട്ടുണ്ട്. ‘വയനാട്ടിലും സ്വസ്ഥത തരില്ലേ ഇനി നേപ്പാളിൽ തന്നെ കഴിയേണ്ടി വരുമോ??’ എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്.

രാഹുൽ ഗാന്ധി ഡിജെ പാർട്ടിയിൽ ആടിപ്പാടുമ്പോൾ സ്മൃതി ഇറാനി കുട്ടികൾക്കൊപ്പം സമയം ചെലവിടുകയാണ്. രാഹുൽ പാർട്ടിയിൽ ഡാൻസുകാരുമായി ക്യാമറയ്‌ക്ക് മുന്നിൽ പോസ് ചെയ്യുമ്പോൾ സ്മൃതി ഇറാനി വയനാട്ടിൽ ജനങ്ങളുടെ ഫോട്ടോ എടുക്കുകയാണ്, എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

അതേസമയം രാഹുൽ ഗാന്ധിയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായിരിക്കുകയാണ്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് രാഹുൽ ഗാന്ധി നേപ്പാളിലെത്തിയത്. അവിടെ ഡിജെ പാർട്ടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. രാഹുലിന്റെ സുഹൃത്ത് സുംനിമ ഉദ്ദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രാഹുൽ നേപ്പാളിലെത്തിയത്. ഇന്ത്യ വിരുദ്ധ പ്രചാരക , ഇന്ത്യയിലെ ഇസ്ലാം അക്രമികളുടെ പിന്തുണക്കാരി എന്നീ നിലകളിൽ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് സുംനിമ.

Tags: Smriti IraniWAYNAD
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies